Friday, September 23, 2016

*നിങ്ങളും ഒരു ഹിന്ദു*


ഇന്ത്യൻ ഉപഭൂഘണ്ടത്തിലെ സിന്ധുനദിയുടെ പേരിൽ നിന്നാണ് ‘ഹിന്ദു’ എന്ന വാക്ക് ഉത്ഭവിച്ചതെന്ന് കരുതിപ്പോരുന്നു.
ഇക്കാര്യം ആദ്യമായി പ്രതിപാദിച്ചിരിക്കുന്നത് ഋഗ്വേദത്തിലാണ്. ഋഗ്വേദത്തിൽ ഇന്തോ-ആര്യ വംശജർ താമസിക്കുന്നിടം ‘’സപ്തസിന്ധു’’ (ഏഴ് നദികളുടെ നാട്) എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.
അറബികൾ സിന്ധുനദിക്ക് അപ്പുറം നിവസിക്കുന്നവർ എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന "അൽ- ഹിന്ദ്*എന്ന വാക്കിലൂടെയാണ് ഹിന്ദു എന്ന പദത്തിന് പ്രചാരം ലഭിച്ചത്.
യഥാർത്ഥത്തിൽ മതത്തിനതീതമായി ഇന്ത്യൻ ഉപഭൂഘണ്ടത്തിൽ (ഹിന്ദുസ്ഥാൻ) ജീവിക്കുന്ന എല്ലാ വിഭാഗം ജനങ്ങളേയും ‘ഹിന്ദു’ പ്രധിനിദാനം ചെയ്യുന്നു, 16-18 നൂറ്റാണ്ടിലെ ബംഗാളി ഗൗഡീയ വൈഷ്ണവ ഗ്രന്ഥങ്ങളായ ചൈതന്യ ചരിതാമൃതം ,ചൈതന്യ ഭാഗവതം എന്നിവയിൽ ഭാരതീയരെ യവനന്മാരിൽ നിന്നും മറ്റും വേർതിരിക്കാനായി ‘ഹിന്ദു’ എന്നുപയോഗിക്കുന്നുണ്ട്.
ക്രി. വ. 1320കളിൽ എഴുതപ്പെട്ട തെന്നിന്ത്യൻ- കാശ്മീരി ഗ്രന്ഥങ്ങളിലും ഹിന്ദു പ്രത്യക്ഷപ്പെട്ടു. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ യൂറോപ്യൻ കച്ചവടക്കാരും മറ്റ് കോളനി നിവാസികളും ഭാരതീയ മതങ്ങൾ പിന്തുടരുന്നവരെയെല്ലാം ‘ഹിന്ദു’ എന്ന് അഭിസംബോധന ചെയ്യാൻ തുടങ്ങി. പതിയെ ഇത് ഇന്ത്യയിൽ ജനിച്ചിട്ടുള്ളതും അബ്രഹാമിക മതമോ ,അ-വേദ മതമോ പിന്തുടരുന്നവരോ അല്ലാത്തെ എല്ലാവരേയും ഹിന്ദുവായി കരുതി.അങ്ങനെ സനാതന സംബന്ധിയായ എല്ലാ ആചാരങ്ങളും വിശ്വാസങ്ങളും ഹൈന്ദവവിശ്വാസത്തിൽ ഉൾക്കൊണ്ടു.
പേർഷ്യക്കാരാണ് ഹിന്ദു എന്ന വാക്കിന്റെ ഉപജ്ഞാതാക്കൾ എന്ന് കരുതപ്പെടുന്നു.
അറബിയിൽ(ഹിന്ദൂസിയ്യ). സിന്ധുനദീതട സംസ്കാരം നില നിന്നിരുന്ന കാലത്തേ ഇവിടത്തെ ജനങ്ങൾ പേർഷ്യയുമായും മെസൊപ്പൊട്ടേമിയയുമായും ബന്ധപ്പെട്ടിരുന്നു. സിന്ധു നദിയുടെ തീരത്ത് വസിച്ചിരുന്നവരെന്ന അർത്ഥത്തിൽ സിന്ധ് എന്നാണ് ഇവരെ പേർഷ്യക്കാർ വിളിച്ചിരുന്നത്. എന്നാൽ‘സി’ എന്ന ഉച്ചാരണം പേർഷ്യൻ ഭാഷയിൽ ഇല്ലാത്തതിനാൽ അത് ഇന്ധ് അല്ലെങ്കിൽ ഹിന്ദ് എന്നായിത്തീർന്നു.
ഹിന്ദു എന്നത് യഥാർത്ഥത്തിൽ ഒരു മത വിശ്വാസിയെ സൂചിപ്പിക്കുവാനുള്ള പദമായല്ല രൂപപ്പെട്ടത്. വിദേശീയർ ഭാരതീയർക്ക് നൽകിയ പേരു മാത്രമാണത്
അപ്പോള്‍ നമ്മള്‍ ഇപ്പോള്‍ ഹിന്ദുമതം എന്നു പറയുന്ന മതം എന്താണ് സംശയമായോ?
ഈ മതം സമ്പൂർണ്ണമായ ആരാധനാ-വിശ്വാസ സ്വാതന്ത്ര്യം നൽകുന്നു. ഈ മതം സകല ലോകത്തേയും ഒറ്റ സത്യത്തെ ഉൾക്കൊള്ളുന്ന ഒരൊറ്റ കുടുംബമായി കാണുന്നു. അതിനാൽ ഇത് എല്ലാ വിശ്വാസങ്ങളേയും ഉൾക്കൊണ്ട് ഏകത്വത്തിന് ഭംഗം വരുത്തുന്നവയെ തിരസ്കരിക്കുന്നു
സുഹൃത്തുക്കളെ നിങ്ങള്‍ ഏതു മതകരും ആയികൊട്ടെ നിങ്ങളുടെ മതത്തെയും ആദരിക്കുകയും ,ബഹുമ്മാനിക്കുകയും വിശ്വസിക്കുക്കയും ചെയ്യുന്നവരാണ് നീങ്ങള്‍ ഹിന്ദുമതം എന്നു പറയുന്ന മതത്തിലെ യദാര്‍ത്ഥ വിശ്വാസികള്‍
*ഈ മതത്തെ വിമര്‍ശിക്കുന്നവര്‍ക്കും സംശയമുള്ളവര്‍ക്കും ഉള്ള മറുപടി*
*ആദ്യം വിമര്‍ശനത്തില്‍ നിന്നും തുടങ്ങാം ???*
1) ഒരു വിമർശനം ഹിന്ദുത്വത്തിന്റെ പ്രചാരണത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുടെ രാഷ്ട്രീയമായ നിലപാടാണ്. അതനുസരിച്ച് ഹിന്ദു മതവും വർഗീയമാണ് എന്ന ചിലർ കരുതുന്നു.
മനുഷ്യൻ എങ്ങനെയൊക്കെ ജീവിക്കണം അതിന് അടിസ്ഥാനമെന്ത് എന്ന് വൈദികകാലത്ത് എഴുതി വച്ച സംഹിതകൾ പ്രകാരം ജീവിച്ചു വന്ന ഒരു കൂട്ടം ആൾക്കാരാണ് അത്.എല്ലാ മതങ്ങളേയും ഉൾക്കൊള്ളാൻ അവർക്ക് കഴിഞ്ഞു. അതിനാലാണ് ഇത്രയധികം മതങ്ങൾ ഏറ്റവും അധികം ഹിന്ദുക്കൾ വസിക്കുന്ന ഇന്ത്യയിൽ പ്രചരിച്ചത്. മാത്രവുമല്ല, മറ്റു ചില മതങ്ങളെ പോലെ സ്വർഗ്ഗ പ്രാപ്തി എല്ലാ മതക്കാർക്കും ലഭിക്കും എന്ന് ഹിന്ദു തത്ത്വങ്ങളും പഠിപ്പിക്കുന്നു.‍
2) ഏകദൈവമല്ല എന്നതാണ് മറ്റൊരു വിമർശനം. എന്നാൽ ഇത് ഹിന്ദു മതത്തിന്റെ അടിസ്ഥാനത്തെക്കുറിച്ച് വ്യക്തതയില്ലായ്മയാൽ ഉടലെടുത്ത തെറ്റിദ്ധാരണയാണ്. വാസ്തവത്തിൽ ഹിന്ദുക്കൾ എല്ലാവരും ഏകദൈവ വിശ്വാസികൾ ആണ്. ഒരേ സത്യത്തെ പല പേരുകൾ പറഞ്ഞ് ആരാധിക്കുന്നു എന്നു മാത്രം. ‘ഏകം സത് വിപ്രാ: ബഹുധാ വദന്തി’ എന്ന വേദവാക്യം ഇതിന് ആധാരമാക്കാം. തന്റെ മനസ്സിന് ഇഷ്ടപ്പെട്ട രൂപത്തിൽ ദൈവത്തെ ദർശിക്കാനുള്ള സ്വാതന്ത്ര്യം പക്ഷേ അവന് കൊടുത്തിരുന്നു എന്നു മാത്രം. സനാതന ധർമ്മം എന്ന് പറയുന്നത് തന്നെ അതാണ് സൂചിപ്പിക്കുന്നത്.
3) ഹിന്ദുമതത്തിലെ വിഗ്രഹാരാധനയും വിമർശിക്കപ്പെടാറുണ്ട്. എന്നാൽ ഇതിന്റെ ഉദ്ദേശശുദ്ധി മനസ്സിലാക്കാൻ പറ്റാത്തത് കൊണ്ട് ആണ്. വിഗ്രഹങ്ങൾ എന്നത് പ്രതീകങ്ങൾ മാ‍ത്രമാണ്, വിഗ്രഹം എന്നത് ഈശ്വരൻ അല്ല എന്നതുമാണ് ഹിന്ദുമതം വിശ്വിസിക്കുന്നത്. ശില്പങ്ങൾ ദൈവമാണെന്നത് പ്രാകൃതരായ ജനങ്ങൾ ആണ് വിശ്വസിക്കുക എന്ന് ഹിന്ദുമതത്തിൽ പറയുന്നു. ഏന്നാൽ ഹിന്ദുമതത്തിൽ ദൈവങ്ങളുടെ പ്രത്യേക രൂപങ്ങൾ നിലവിലുണ്ട്. വിഗ്രഹങ്ങൾ എന്നത് പ്രതീകങ്ങൾ മാ‍ത്രമാണ് എന്ന് വിശ്വസിക്കുന്നവരാണെങ്കിലും ശ്രീ കൃഷ്ണനു പകരം യേശുവിന്റെയോ,കന്യാ മറിയമിന്റെയോ വിഗ്രഹം വെക്കുന്നത് പരക്കെ കണ്ടു വരാത്തതിനാൽ ഭൂരിഭാഗം ഹൈന്ദവരും വിഗ്രഹാരാധകരാണെന്ന് വിമർശിക്കുന്നവരും ഉണ്ട്.
4) ജാതി വ്യവസ്ഥ തുടങ്ങിയ സാമൂഹ്യ അവസ്ഥകൾ ഹിന്ദുതതസ്ഥരിൽ നിലനിന്നിരുന്നു എന്നത് വിമർശനമായിക്കാണാം. ജനനത്തിന്റെ അടിസ്ഥാനത്തിൽ ചില ജാതികളെ ഉയർന്നവരായും മറ്റ് ജാതിക്കാരെ താഴ്ന്നവരായും കണക്കാക്കിയിരുന്നു. ചാതുർവർണ്ണ്യം എന്ന നാല് തട്ടുള്ള വ്യവസ്ഥയാണ് നിലനിന്നിരുന്നത്.
5) സതി, ദേവദാസി തുടങ്ങിയ ദുരാചാരങ്ങൾ ഹിന്ദുമതത്തിൽ നിലനിന്നിരുന്നു. ഇത്തരത്തിലുള്ള വിശ്വാസങ്ങൾ വ്യക്തിപരമായ ചിന്തകളിൽ നിന്ന് ഉണ്ടായതാണ്. ഇത്തരത്തിൽ ഒന്നു തന്നെ ഹിന്ദുമത പ്രമാണങ്ങളിൽ പറയുന്നില്ല.
6)ഉച്ചനീചത്വം ആര്യസംസ്കാരം ദ്രാവിഡ സംസ്കാരത്തിൽ മേൽ കോയ്മ സൃഷ്ടിച്ചുണ്ടാക്കിയ ഈ പ്രമാണം ഉയർന്ന ജാതിക്കാരുടെ സൃഷ്ടിയാണ്. ഒരു മനുഷ്യൻ സന്യാസി ആകുമ്പോൾ ഉച്ച നീചത്വം ഉണ്ടാകുന്നില്ല. പല പ്രസിദ്ധ സന്യാസിമാരും മുനിമാരും താഴ്ന്ന ജാതിയിൽ ഉള്ളവരായിരുന്നു.
ഈ മതത്തെ കുറിച്ച് നിങ്ങളുടെ പല സംശയവും ഇവിടേ തിര്‍ക്കാം
*********************************************************************
ഒരു മനുഷ്യായുസ്സു മുഴുവനും ചെലവാക്കിയാലും ഹിന്ദുമതത്തെ നിർവചിക്കാനോ വിവരിക്കാനോ സാദ്ധ്യമല്ല

No comments:

Post a Comment