Saturday, September 24, 2016

യാത്രചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി

യാത്രചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി എന്‍റെ അനുഭവത്തിലും അറിവിലുംഉള്ള ഒന്ന് രണ്ടു കാര്യങ്ങള്‍ പങ്ക് വെക്കുന്നു...
നമ്മുടെ ഭാരതത്തിലൂടെ ചുറ്റികറങ്ങി യാത്രചെയ്യുവാന്‍ ആഗ്രഹമില്ലാത്തവര്‍ വിരളമാണ്. ഇന്ത്യയെ അറിയുവാന്‍ ഗ്രാമങ്ങളിലൂടെ
യാത്രചെയ്യുക എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. പക്ഷെ ഈ ഗ്രാമങ്ങളിലൂടെ
ചിലര്‍ക്ക് ഒറ്റയ്ക്ക്, മറ്റുചിലര്‍ക്ക് കൂട്ടമായി...ചിലര്‍ക്ക്  വാഹനങ്ങളില്‍ ,മറ്റു ചിലര്‍ക്ക് ബാഗ്‌ പാക്കര്‍..അങ്ങിനെ  ലിസ്റ്റുകള്‍ നീളും.എങ്ങിനെ ആണെകിലും യാത്ര എന്നതാണ് എല്ലാവരുടെയും വികാരം.അതില്‍തന്നെ  കൂട്ടമായ യാത്രകള്‍ക്ക്ശേഷം  തനിയെ യാത്രപോയാല്‍കൊള്ളാംഎന്ന് പലര്‍ക്കും ആഗ്രഹമുണ്ട്. പക്ഷെ  സുരക്ഷിതത്വം ഉണ്ടാകുമോ എന്ന ചിന്തയാണ്  പലര്‍ക്കും വിലങ്ങ് തടിആകുന്നത്. പ്രത്യേകിച്ചും രാത്രികാലങ്ങളിലെ താമസം. ഇനി പറയുന്നചിലകാര്യങ്ങള്‍ശ്രദ്ധിച്ചാല്‍  നിങ്ങള്‍ക്കും ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ സാധിക്കും.
1. സ്ലീപ്പിംഗ്  ബാഗ്‌,ഡൈനാമോ ടോര്‍ച്, സാധാരണ രീതിയില്‍ഉള്ളഒരുമൊബൈല്‍ഫോണ്‍, സ്വിസ്സ് ആര്‍മിയുടെ ഒരു മള്‍ട്ടിപ്പിള്‍ നൈഫ് (multiple knife case) , രണ്ടുപേര്‍ക്ക്കിടക്കാന്‍കഴിയുന്ന തരത്തിലുള്ള  ഒരുടെന്റ്, തെര്‍മോപ്ലാസ്റിംഗ് ഉള്ള ഒരു ഒരുബെഡ് റോള്‍, ഒരുജോഡി ചെരുപ്പ്, അത്യാവശ്യം മരുന്നുകള്‍, ഫസ്റ്റ് എയിട് കിറ്റ്‌, കുറച്ച് ചോക്കലേറ്റ്, ORS പൌഡര്‍, ഇന്ഹെലര്‍,
ഭാരംഇല്ലാത്ത ഒരു പുതപ്പ്, Sanitary Napkin (പുരുഷന്മാരും കരുതുക, ഒറ്റയ്ക്കുള്ളയാത്രയില്‍ ചിലപ്പോള്‍ നിങ്ങള്‍മറ്റൊരാളെ  സഹായിക്കേണ്ടാതായും  വരാം. ) , അത്യാവശ്യം വസ്ത്രങ്ങള്‍ (ഫ്ലൂരസന്റ്റ്  നിറങ്ങള്‍ഉപേക്ഷിക്കുക, പ്രകൃതിക്ഇണങ്ങുന്ന ഭാരം കുറഞ്ഞ വസ്ത്രങ്ങള്‍ മാത്രം) . പിന്നെ വാഷ്‌റൂം പാക്കറ്റ് (പേസ്റ്റുംബ്രഷും സോപ്പും പോലുള്ളത്) ,ചെറിയ ഒരു ക്യാന്‍ (water can)
മുകളില്‍ പറഞ്ഞ അത്രയും മതിയാകും ഒരു യാത്രയില്‍.
2.  ഇനി പറയുന്നതാണ് ഏറ്റവും പ്രധാനം.
വിശ്രമം ആണ്  യാത്രയുടെ എനര്‍ജി എന്ന്പറയാം. ശരിയായ വിശ്രമം,ഭക്ഷണം എന്നിവയാണല്ലോ നമുക്ക് മുന്നോട്ട് പോകുവാനുള്ള എനര്‍ജി. എല്ലായിടത്തുംഎപ്പോഴും  നമുക്ക്  ടെന്റ് അടിക്കാനോ മറ്റോ കഴിയില്ല. ചിലപ്പോള്‍ ഹോട്ടല്‍ മുറികള്‍നമ്മുടെ കയ്യിലെ ബട്ജട്ടില്‍ ഒതുങ്ങില്ല. ഇനികയ്യില്‍  പണം  ഉണ്ടെങ്കില്‍ തന്നെയും ഹോട്ടലുകള്‍ ഒന്നുംഉണ്ടാകാത്ത സ്ഥലം ആണെങ്കിലോ? എന്ന്കരുതി  നമുക്ക് യാത്ര ചെയ്യാതെ ഇരിക്കാന്‍ ആവില്ലല്ലോ.. അങ്ങിനെ ഉള്ള സമയത്തെ രക്ഷകന്‍ ആണ്  കോച്ച്സര്‍ഫിംഗ് (Couchsurfing )
ആദ്യം  കോച്ച്സര്‍ഫിംഗ് എന്താണെന്ന്  നോക്കാം. ( www.couchsurfing.com )
തനിയെ യാത്രചെയ്യുന്നവന്റെ വീട് എന്ന് ചുരുക്കിപറയാം. കോച്ച്സര്‍ഫിംഗ് എന്നത് ലോകത്തിന്റെ  എല്ലാഭാഗത്തും  ഉള്ള ആളുകള്‍ ഒരുമിച്ച് കൂടുന്ന ഒരു നെറ്റ് വര്‍ക്ക് ആണിത്. സ്ത്രീപുരുഷ ഭേദമന്യേ യാത്രക്കാരുടെ ഒരു കൂട്ടായിമ എന്ന്പറയാം.
ആദ്യം അതില്‍ഒരു  അക്കൊണ്ട് എടുക്കുക.  ഫേസ്ബുക്ക്പോലെതന്നെഒരു സോഷ്യല്‍നെറ്വര്‍ക്ക്കൂടിആണിത്.  ലോകാത്തിന്റെഎല്ലാഭാഗത്തും  ഉള്ള യാത്രയെ  ഇഷ്ട്ടപെടുന്ന ,യാത്രികര്‍ ആയവര്‍മാത്രമേ ഇവിടെ മെമ്പര്‍മാര്‍ ആയിട്ടുള്ളൂ .  ഇവിടെ ജോയിന്‍ചെയിതാല്‍ കാര്യങ്ങള്‍മനസ്സിലാകും.
ഉദാഹരണത്തിന്,
കൊച്ചിയില്‍ നിന്നു ഒറീസവരെ ഞാന്‍ ബൈക്കില്‍ യാത്രചെയ്യുകയാണെങ്കില്‍  രാത്രി ഏകദേശം എവിടെഎത്തുമെന്ന് ആദ്യമേഒരുഐഡിയ ഉണ്ടാക്കും. അങ്ങിനെ എങ്കില്‍ ചിലപ്പോള്‍ സേലം ആരിക്കും ആദ്യദിവസം  തങ്ങേണ്ടി വരിക. കാലാവസ്ഥ മോശമാണെങ്കിലോ മറ്റുതടസങ്ങളോനേരിട്ടാല്‍ അന്നത്തെ യാത്ര പ്ലാന്‍ചെയിതതിനേക്കാള്‍ മുന്‍പേ അവസാനിപ്പിക്കെണ്ടാതായി  വരാം. എല്ലാംശരിയായിവന്നാല്‍  ചിലപ്പോള്‍എനിക്ക് സേലവും പിന്നിട്ടുമുന്നോട്ടുപോകാന്‍കഴിയുമായിരിക്കും. അങ്ങിനെഎങ്കില്‍ഞാന്‍ 3 സ്ഥലങ്ങള്‍ ആദ്യമേ പ്ലാന്‍ ചെയ്യും. എന്നിട്ട്  കോച്ച്സര്‍ഫിംഗ്  ആപ്പ്സ് വഴി ഈ 3 സ്ഥലങ്ങളില്‍ ഹോസ്റ്റ്നെ കിട്ടുമോഎന്ന് സേര്‍ച്ച്‌ ചെയ്യും. എന്നിട്ട് 3 പേരോടും maybe വരും എന്ന് പറയും. ആmaybe  എന്ത്കൊണ്ടാണെന്ന് ഓരോകോച്  സര്ഫരും മനസ്സിലാക്കുന്നവരാണ്.
അത് വഴി  നമുക്ക് കിടക്കാന്‍  ഒരു സ്ഥലം ലഭ്യമാകുകയാണ്. ഭക്ഷണവും  കിടക്കാന്‍ഒരിടവും കുളിക്കാന്‍അല്‍പ്പം ചൂടുവെള്ളവും മിക്കവാറും എല്ലാം ഹോസ്റ്റും നമുക്ക് ശരിയാക്കിതരും. വളരെഅപൂര്‍വ്വം പേര്‍മാത്രം ചിലപ്പോള്‍തുച്ചമായ ഫീസ്‌ ഈടാക്കും. (അത് വല്ല100 or 200 RS only ) . നമ്മള്‍ഒരുപാട് ക്ഷീണിതന്‍ ആണെങ്കില്‍  ഒരുദിവസംപൂരണമായി വിശ്രമിക്കാനും അവസരം  ഒരുക്കും.  ഇതെല്ലം യാത്രയെസ്നേഹിക്കുന്നത്കൊണ്ട് മാത്രം പരസ്പരം ലഭിക്കുന്ന ഒരു വലിയ ഉപകാരം ആണ്. ചില സ്ഥലങ്ങളില്‍ പ്രതേകമുറികള്‍ഇല്ലെങ്കില്‍ പോലും ഒരേമുറി പങ്ക്വെക്കാന്‍പോലുംതയ്യാര്‍ ഉള്ളവര്‍ ആണ് മിക്കവാറും 90 % കോച്ച് സര്‍ഫര്‍മാരും.കേരളത്തിനുപുറത്തുള്ള പല സ്ത്രീകളും  നല്ലൊരു ഹോസ്റ്റ് കൂടി ആണ്.
കേരളത്തില്‍  സാദാചാരപ്രശ്നങ്ങളെ നേരിടാറുണ്ട്.അത്കൊണ്ട്തന്നെ   സ്ത്രീകള്‍, സ്ത്രീകളെ മാത്രമേ  പൊതുവേ  വെല്‍ക്കം ചെയ്യാറുള്ളൂ.  പിന്നെ ഒരുകാരണവശാല്ലും അധികം  സ്വകാര്യവിവരങ്ങള്‍കൈമാറരുത്.  നിങ്ങളുടെജോലി, നാട്,കൂട് എന്നിവയൊക്കെപറയാം.  നേരില്‍കാണുകയോ,അല്ലെങ്കില്‍ ഹോസ്റിംഗ് സ്വീകരിക്കുകയോചെയ്യാതെ എല്ലാ വിവരങ്ങളും ഷെയര്‍ ചെയ്യാന്‍നില്‍ക്കരുത്. അതെപോലെ  ഫെസ്ബുക്കില്‍  ആഡ് ചെയ്യാനും നില്‍ക്കരുത്. വിവരങ്ങള്‍മെസെജ് വഴി കൈമാറാം. നേരില്‍കണ്ടു പരിചയപ്പെട്ടതിനൊക്കെ ശേഷം വേണമെങ്കില്‍ മാത്രംനമ്മുടെസ്വകാര്യ  നെറ്റ് വര്‍ക്കില്‍ ചേര്‍ക്കാന്‍പാടുള്ളൂ. അതാണ്‌കുറച്ച് നല്ലത്എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

യാത്രയിലെ ഏറ്റവും വലിയ സഹായം  ആണ് കോച്ച്സര്‍ഫിംഗ്. ഇതിനു തുല്യമായ,അല്ലെങ്കില്‍ ഇതിലും മെച്ചം ഉള്ള ഒന്ന് ഇതിനു പകരം സജസ്റ്റ് ചെയ്യുവാന്‍ എനിക്ക് അറിയില്ല.
( *യൂത്ത് ഹോസ്റലിനൊക്കെ ഒരുപാട്പരിമിതികള്‍ ഉണ്ട്. അതേപോലെ ലോകത്ത്എല്ലായിടത്തുംകിട്ടില്ല.അവര്‍ക്ക്ചിലസ്ഥലങ്ങള്‍മാത്രമേഉള്ളൂ.)
ഒരുകാര്യം എടുത്തു പറയട്ടെ..പലപ്പോഴും ജെണ്ടര്‍ഗാപ് (Gender gap )
ഒന്നുംനോക്കാതെതന്നെ സഹായംചെയ്യുന്നവരാണ് പലരും.

⛑കാൽമുട്ട് വേദന നടുവേദന ഉള്ളവരുടെ ശ്രദ്ധക്ക് ⛑

ചരിത്ര മാളിക

train 139

airport luggage lost

സ്നേഹപൂർവ്വം സ്കോളർഷിപ്പിനു

TAX SAVINGS

EGO

SMS based Passenger Complaint & Suggestion System

*ആധാരം സ്വയമെഴുതാം. സര്ക്കാര് ഉത്തരവ് പുറത്തിറങ്ങി ആധാരമെഴുത്തിലെ ചൂഷണം ഒഴിവാകും.*

കേരളത്തിലെ പ്രശസ്തമായ 15 കള്ള് ഷാപ്പുകള്‍ 🚗

Friday, September 23, 2016

*നിങ്ങളും ഒരു ഹിന്ദു*


ഇന്ത്യൻ ഉപഭൂഘണ്ടത്തിലെ സിന്ധുനദിയുടെ പേരിൽ നിന്നാണ് ‘ഹിന്ദു’ എന്ന വാക്ക് ഉത്ഭവിച്ചതെന്ന് കരുതിപ്പോരുന്നു.
ഇക്കാര്യം ആദ്യമായി പ്രതിപാദിച്ചിരിക്കുന്നത് ഋഗ്വേദത്തിലാണ്. ഋഗ്വേദത്തിൽ ഇന്തോ-ആര്യ വംശജർ താമസിക്കുന്നിടം ‘’സപ്തസിന്ധു’’ (ഏഴ് നദികളുടെ നാട്) എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.
അറബികൾ സിന്ധുനദിക്ക് അപ്പുറം നിവസിക്കുന്നവർ എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന "അൽ- ഹിന്ദ്*എന്ന വാക്കിലൂടെയാണ് ഹിന്ദു എന്ന പദത്തിന് പ്രചാരം ലഭിച്ചത്.
യഥാർത്ഥത്തിൽ മതത്തിനതീതമായി ഇന്ത്യൻ ഉപഭൂഘണ്ടത്തിൽ (ഹിന്ദുസ്ഥാൻ) ജീവിക്കുന്ന എല്ലാ വിഭാഗം ജനങ്ങളേയും ‘ഹിന്ദു’ പ്രധിനിദാനം ചെയ്യുന്നു, 16-18 നൂറ്റാണ്ടിലെ ബംഗാളി ഗൗഡീയ വൈഷ്ണവ ഗ്രന്ഥങ്ങളായ ചൈതന്യ ചരിതാമൃതം ,ചൈതന്യ ഭാഗവതം എന്നിവയിൽ ഭാരതീയരെ യവനന്മാരിൽ നിന്നും മറ്റും വേർതിരിക്കാനായി ‘ഹിന്ദു’ എന്നുപയോഗിക്കുന്നുണ്ട്.
ക്രി. വ. 1320കളിൽ എഴുതപ്പെട്ട തെന്നിന്ത്യൻ- കാശ്മീരി ഗ്രന്ഥങ്ങളിലും ഹിന്ദു പ്രത്യക്ഷപ്പെട്ടു. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ യൂറോപ്യൻ കച്ചവടക്കാരും മറ്റ് കോളനി നിവാസികളും ഭാരതീയ മതങ്ങൾ പിന്തുടരുന്നവരെയെല്ലാം ‘ഹിന്ദു’ എന്ന് അഭിസംബോധന ചെയ്യാൻ തുടങ്ങി. പതിയെ ഇത് ഇന്ത്യയിൽ ജനിച്ചിട്ടുള്ളതും അബ്രഹാമിക മതമോ ,അ-വേദ മതമോ പിന്തുടരുന്നവരോ അല്ലാത്തെ എല്ലാവരേയും ഹിന്ദുവായി കരുതി.അങ്ങനെ സനാതന സംബന്ധിയായ എല്ലാ ആചാരങ്ങളും വിശ്വാസങ്ങളും ഹൈന്ദവവിശ്വാസത്തിൽ ഉൾക്കൊണ്ടു.
പേർഷ്യക്കാരാണ് ഹിന്ദു എന്ന വാക്കിന്റെ ഉപജ്ഞാതാക്കൾ എന്ന് കരുതപ്പെടുന്നു.
അറബിയിൽ(ഹിന്ദൂസിയ്യ). സിന്ധുനദീതട സംസ്കാരം നില നിന്നിരുന്ന കാലത്തേ ഇവിടത്തെ ജനങ്ങൾ പേർഷ്യയുമായും മെസൊപ്പൊട്ടേമിയയുമായും ബന്ധപ്പെട്ടിരുന്നു. സിന്ധു നദിയുടെ തീരത്ത് വസിച്ചിരുന്നവരെന്ന അർത്ഥത്തിൽ സിന്ധ് എന്നാണ് ഇവരെ പേർഷ്യക്കാർ വിളിച്ചിരുന്നത്. എന്നാൽ‘സി’ എന്ന ഉച്ചാരണം പേർഷ്യൻ ഭാഷയിൽ ഇല്ലാത്തതിനാൽ അത് ഇന്ധ് അല്ലെങ്കിൽ ഹിന്ദ് എന്നായിത്തീർന്നു.
ഹിന്ദു എന്നത് യഥാർത്ഥത്തിൽ ഒരു മത വിശ്വാസിയെ സൂചിപ്പിക്കുവാനുള്ള പദമായല്ല രൂപപ്പെട്ടത്. വിദേശീയർ ഭാരതീയർക്ക് നൽകിയ പേരു മാത്രമാണത്
അപ്പോള്‍ നമ്മള്‍ ഇപ്പോള്‍ ഹിന്ദുമതം എന്നു പറയുന്ന മതം എന്താണ് സംശയമായോ?
ഈ മതം സമ്പൂർണ്ണമായ ആരാധനാ-വിശ്വാസ സ്വാതന്ത്ര്യം നൽകുന്നു. ഈ മതം സകല ലോകത്തേയും ഒറ്റ സത്യത്തെ ഉൾക്കൊള്ളുന്ന ഒരൊറ്റ കുടുംബമായി കാണുന്നു. അതിനാൽ ഇത് എല്ലാ വിശ്വാസങ്ങളേയും ഉൾക്കൊണ്ട് ഏകത്വത്തിന് ഭംഗം വരുത്തുന്നവയെ തിരസ്കരിക്കുന്നു
സുഹൃത്തുക്കളെ നിങ്ങള്‍ ഏതു മതകരും ആയികൊട്ടെ നിങ്ങളുടെ മതത്തെയും ആദരിക്കുകയും ,ബഹുമ്മാനിക്കുകയും വിശ്വസിക്കുക്കയും ചെയ്യുന്നവരാണ് നീങ്ങള്‍ ഹിന്ദുമതം എന്നു പറയുന്ന മതത്തിലെ യദാര്‍ത്ഥ വിശ്വാസികള്‍
*ഈ മതത്തെ വിമര്‍ശിക്കുന്നവര്‍ക്കും സംശയമുള്ളവര്‍ക്കും ഉള്ള മറുപടി*
*ആദ്യം വിമര്‍ശനത്തില്‍ നിന്നും തുടങ്ങാം ???*
1) ഒരു വിമർശനം ഹിന്ദുത്വത്തിന്റെ പ്രചാരണത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുടെ രാഷ്ട്രീയമായ നിലപാടാണ്. അതനുസരിച്ച് ഹിന്ദു മതവും വർഗീയമാണ് എന്ന ചിലർ കരുതുന്നു.
മനുഷ്യൻ എങ്ങനെയൊക്കെ ജീവിക്കണം അതിന് അടിസ്ഥാനമെന്ത് എന്ന് വൈദികകാലത്ത് എഴുതി വച്ച സംഹിതകൾ പ്രകാരം ജീവിച്ചു വന്ന ഒരു കൂട്ടം ആൾക്കാരാണ് അത്.എല്ലാ മതങ്ങളേയും ഉൾക്കൊള്ളാൻ അവർക്ക് കഴിഞ്ഞു. അതിനാലാണ് ഇത്രയധികം മതങ്ങൾ ഏറ്റവും അധികം ഹിന്ദുക്കൾ വസിക്കുന്ന ഇന്ത്യയിൽ പ്രചരിച്ചത്. മാത്രവുമല്ല, മറ്റു ചില മതങ്ങളെ പോലെ സ്വർഗ്ഗ പ്രാപ്തി എല്ലാ മതക്കാർക്കും ലഭിക്കും എന്ന് ഹിന്ദു തത്ത്വങ്ങളും പഠിപ്പിക്കുന്നു.‍
2) ഏകദൈവമല്ല എന്നതാണ് മറ്റൊരു വിമർശനം. എന്നാൽ ഇത് ഹിന്ദു മതത്തിന്റെ അടിസ്ഥാനത്തെക്കുറിച്ച് വ്യക്തതയില്ലായ്മയാൽ ഉടലെടുത്ത തെറ്റിദ്ധാരണയാണ്. വാസ്തവത്തിൽ ഹിന്ദുക്കൾ എല്ലാവരും ഏകദൈവ വിശ്വാസികൾ ആണ്. ഒരേ സത്യത്തെ പല പേരുകൾ പറഞ്ഞ് ആരാധിക്കുന്നു എന്നു മാത്രം. ‘ഏകം സത് വിപ്രാ: ബഹുധാ വദന്തി’ എന്ന വേദവാക്യം ഇതിന് ആധാരമാക്കാം. തന്റെ മനസ്സിന് ഇഷ്ടപ്പെട്ട രൂപത്തിൽ ദൈവത്തെ ദർശിക്കാനുള്ള സ്വാതന്ത്ര്യം പക്ഷേ അവന് കൊടുത്തിരുന്നു എന്നു മാത്രം. സനാതന ധർമ്മം എന്ന് പറയുന്നത് തന്നെ അതാണ് സൂചിപ്പിക്കുന്നത്.
3) ഹിന്ദുമതത്തിലെ വിഗ്രഹാരാധനയും വിമർശിക്കപ്പെടാറുണ്ട്. എന്നാൽ ഇതിന്റെ ഉദ്ദേശശുദ്ധി മനസ്സിലാക്കാൻ പറ്റാത്തത് കൊണ്ട് ആണ്. വിഗ്രഹങ്ങൾ എന്നത് പ്രതീകങ്ങൾ മാ‍ത്രമാണ്, വിഗ്രഹം എന്നത് ഈശ്വരൻ അല്ല എന്നതുമാണ് ഹിന്ദുമതം വിശ്വിസിക്കുന്നത്. ശില്പങ്ങൾ ദൈവമാണെന്നത് പ്രാകൃതരായ ജനങ്ങൾ ആണ് വിശ്വസിക്കുക എന്ന് ഹിന്ദുമതത്തിൽ പറയുന്നു. ഏന്നാൽ ഹിന്ദുമതത്തിൽ ദൈവങ്ങളുടെ പ്രത്യേക രൂപങ്ങൾ നിലവിലുണ്ട്. വിഗ്രഹങ്ങൾ എന്നത് പ്രതീകങ്ങൾ മാ‍ത്രമാണ് എന്ന് വിശ്വസിക്കുന്നവരാണെങ്കിലും ശ്രീ കൃഷ്ണനു പകരം യേശുവിന്റെയോ,കന്യാ മറിയമിന്റെയോ വിഗ്രഹം വെക്കുന്നത് പരക്കെ കണ്ടു വരാത്തതിനാൽ ഭൂരിഭാഗം ഹൈന്ദവരും വിഗ്രഹാരാധകരാണെന്ന് വിമർശിക്കുന്നവരും ഉണ്ട്.
4) ജാതി വ്യവസ്ഥ തുടങ്ങിയ സാമൂഹ്യ അവസ്ഥകൾ ഹിന്ദുതതസ്ഥരിൽ നിലനിന്നിരുന്നു എന്നത് വിമർശനമായിക്കാണാം. ജനനത്തിന്റെ അടിസ്ഥാനത്തിൽ ചില ജാതികളെ ഉയർന്നവരായും മറ്റ് ജാതിക്കാരെ താഴ്ന്നവരായും കണക്കാക്കിയിരുന്നു. ചാതുർവർണ്ണ്യം എന്ന നാല് തട്ടുള്ള വ്യവസ്ഥയാണ് നിലനിന്നിരുന്നത്.
5) സതി, ദേവദാസി തുടങ്ങിയ ദുരാചാരങ്ങൾ ഹിന്ദുമതത്തിൽ നിലനിന്നിരുന്നു. ഇത്തരത്തിലുള്ള വിശ്വാസങ്ങൾ വ്യക്തിപരമായ ചിന്തകളിൽ നിന്ന് ഉണ്ടായതാണ്. ഇത്തരത്തിൽ ഒന്നു തന്നെ ഹിന്ദുമത പ്രമാണങ്ങളിൽ പറയുന്നില്ല.
6)ഉച്ചനീചത്വം ആര്യസംസ്കാരം ദ്രാവിഡ സംസ്കാരത്തിൽ മേൽ കോയ്മ സൃഷ്ടിച്ചുണ്ടാക്കിയ ഈ പ്രമാണം ഉയർന്ന ജാതിക്കാരുടെ സൃഷ്ടിയാണ്. ഒരു മനുഷ്യൻ സന്യാസി ആകുമ്പോൾ ഉച്ച നീചത്വം ഉണ്ടാകുന്നില്ല. പല പ്രസിദ്ധ സന്യാസിമാരും മുനിമാരും താഴ്ന്ന ജാതിയിൽ ഉള്ളവരായിരുന്നു.
ഈ മതത്തെ കുറിച്ച് നിങ്ങളുടെ പല സംശയവും ഇവിടേ തിര്‍ക്കാം
*********************************************************************
ഒരു മനുഷ്യായുസ്സു മുഴുവനും ചെലവാക്കിയാലും ഹിന്ദുമതത്തെ നിർവചിക്കാനോ വിവരിക്കാനോ സാദ്ധ്യമല്ല