നെയ്യാറ്റിൻകരയിലാണ്
ചരിത്ര മാളിക.അമരവിളയിലെ താന്നിമൂട്ടിൽ നിന്നും വലത്തോട്ട് തിരിഞ്ഞ്
വട്ടവിള പോകുന്ന വഴിയിൽ. അഭിലാഷ് എന്ന ചെറുപ്പക്കാരന്റെ സ്വപ്ന
സാക്ഷാത്കാരം.നൂറ്റാണ്ടുകൾക്ക് മുൻപുള്ള കേരളത്തിലെ ഭവന നിർമ്മാണ സാങ്കേതിക
വൈദഗ്ദ്ധ്യത്തിന്റെ ഉത്തമ മാതൃക. തക്കലയിലെ രാമസ്വാമി നാടാരുടെ മാളി കയെ
അഭിലാഷ് വിലക്ക് വാങ്ങി പുനർനിർമ്മിച്ചതാണ്. പുറം കാഴ്ചയെക്കാളേറെ
അകകാഴ്ചയാണ്. 27 പേർക്ക് ഒരുമിച്ച് പരിശീലനം നടത്താനാവുന്ന കളരിയും
വാറ്റുപുരയും പ്രസവചികിത്സാ മുറിയും
എല്ലാം ഭൂഗർഭ അറകളാണ്. നാല് മാളികകളുടെയും അടിയിലാണിത്.പരസ്പരം ബന്ധിപ്പിക്കുന്ന തുരങ്കങ്ങൾ. അങ്കത്തറയ്ക്കടുത്തായി ചെറിയ അറയുണ്ട് .അവിടെ തെളിഞ്ഞ് കത്തുന്ന കെടാവിളക്ക്. അവിടെ നിന്നും തുടങ്ങുന്ന തുരങ്ക മെത്തുന്നത് സൂതികാ ഗൃഹത്തിലാണ്. അടുക്ക ളയിലെ തുരങ്ക മെത്തുന്നത് വാറ്റുപുരയിലേക്കും അവിടെ നിന്നും കായകൽപ്പ ചികിത്സാ മുറിയിലേക്കും. രണ്ട് കിണറുകളുണ്ട്. 2500 ൽ അധികം പഴമ തുടിക്കുന്ന ഗൃഹോപകരണങ്ങൾ കാഴ്ചക്കായി ഒരുക്കിയിരിക്കുന്നു. പടിപ്പുര മാളികയിൽ ബുദ്ധിപരീക്ഷിക്കൂന്ന കളികൾ നമ്മെ കാത്തിരിക്കുന്നു. കാഴ്ചയുടെ വിസ്മയമാണ് ചരിത്രമാളിക.നാം തിരിച്ചറിയാതെ പോകുന്ന പൈതൃകം. നമ്മുടെ പുരാവസ്തു വകുപ്പ് ചെയ്യേണ്ടത് സാഹസികനായ ഒരു ചെറുപ്പക്കാരൻ ചെയ്യുന്നു.
ആധുനികരെന്ന് അഭിമാനിക്കുന്ന വർത്തമാനകാല മനുഷ്യനെ അതിശയിപ്പിക്കുന്ന ഉപകരണങ്ങളാണ് നൂറ്റാണ്ടുകൾക്ക് മുന്നെ മലയാളി ഉപയോഗിച്ചിരുന്നത്. പ്രവർത്തനക്ഷമമായ എണ്ണയാട്ടുന്ന ചക്കും കാമരാജ് നാടാർ പ്രസംഗിക്കുവാൻ ഉപയാഗിച്ച മൈക്കും കാളവണ്ടിയും ഇവിടെ ഉണ്ട്, ഗാന്ധിജി ഉപയോഗിച്ച മൈക്കും.

ചരിത്ര മാളിക
മഴയിൽ കുളിച്ച് നിന്ന മദ്ധ്യാഹ്നത്തിൽ മഴയ്ക്കൊപ്പം ഞാനും.മാളികയിലെ മഴ
മനോഹരമായ കാഴ്ചയാണ്. മങ്ങിയ വെളിച്ചത്തിൽ മാളിക.തിമർത്തു പെയ്യുന്ന മഴ.
പടിപ്പുര മാളികയിൽ വീശിയടിക്കുന്ന കുളിരാർന്ന കാറ്റ്. കാണാതെ പോകരുത്
,ധന്യമായ പൈതൃകത്തിന്റെ ധീരമായ അടയാളപ്പെടുത്തലിനെ
No comments:
Post a Comment